തിരുവനന്തപുരം;അപ്രതീക്ഷിതമായി സംസ്ഥാനത്ത് ഉണ്ടായ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന്റെ പുനസൃഷ്ടിക്ക് വേണ്ടി മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ ഘടകം ആദ്യ ഗഡുവായി 50 ലക്ഷം രൂപ നല്‍കി. ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രവി വാങ്കടേക്കറാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്. ഡോ. വിനയ് അഗര്‍വാള്‍, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഇ.കെ ഉമ്മര്‍, സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, ഡോ. ശ്രീജിത്ത് എന്‍കുമാര്‍, ഡോ.സുഗതന്‍ തുടങ്ങിയവര്‍ ദേശീയ പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.സുള്‍ഫി, ഡോ. ശ്രീജിത്ത് എന്‍കുമാര്‍, ഡോ.സുഗതന്‍ തുടങ്ങിയവര്‍ ദേശീയ പ്രസിഡന്റിനോടൊപ്പം ഉണ്ടായിരുന്നു.